൭൬

കൊച്ചി നഗരത്തിന്റേയും പരിസരപ്രദേശങ്ങളുടേയും ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന  സമഗ്ര ജലഗതാഗത പദ്ധതിയ്ക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി.

കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ്  ഐ.എ.എസിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം തയ്യാറാക്കിയ പദ്ധതി, വേഗമേറിയതും ചെലവു കുറഞ്ഞതുമായ ഗതാഗത സംവിധാനമാണ് വിഭാവനം  ചെയ്യുത്.

ഉംട ആക്ടിന്റെ കീഴിൽ ആധുനിക ജലഗതാഗത സംവീധാനങ്ങൾ ഒരുക്കാനുള്ള പദ്ധതിയാണിത്. നവീനമായ ബോട്ടുകള്‍, ജട്ടികളുടെ നവീകരണം, ബസ് സ്റ്റോപ്പുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയവയെ ബോട്ടുജെട്ടികളുമായി ബന്ധിപ്പിക്കുന്ന  റോഡുകളുടെ നിർമ്മാണവും പരിപാലനവും എിങ്ങനെ നിരവധി ഘടകങ്ങൾ പദ്ധതിയുടെ ഭാഗമാണ്.

കേന്ദ്ര നഗരവികസന മന്ത്രാലയംവഴി കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന് പദ്ധതി സമർപ്പിക്കുന്ന നടപടി ഉടനുണ്ടാവും.

ജൻമ്മൻ സാമ്പത്തിക ഏജൻസിയായ കെ.എഫ്.ഡബ്ലിയു . ആണ് പദ്ധതിയ്ക്ക് പണം നൽകുത്. കെ.എഫ്.ഡബ്ലിയു വിന്റെ അടുത്ത ബോർഡ് യോഗം ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 741 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതിൽ 595 കോടി രൂപ ജർമ്മൻ ഏജൻസി നൽകും. 726 കോടി രൂപയാണ് സ്ഥലമെടുപ്പിന് വേണ്ടിവരിക. സംസ്ഥാനസർക്കാർ 102 കോടി രൂപ നൽകും.

പദ്ധതിയ്ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന്  കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് എം.ഡി. ഏലിയാസ് ജോർജ് ഐ.എ.എസ്  പറഞ്ഞു.

ഇത് വെറുമൊരു ഗതാഗത വികസന പദ്ധതിയല്ല. കൊച്ചിയിലേയും പരിസര പ്രദേശങ്ങളിലെ ദ്വീപു നിവാസികളുടെയും ജീവിതാവസ്ഥയ്ക്ക് ഗുണപരവും ആധുനികവുമായ മാറ്റം വരുത്താനുദ്ദേശിച്ചുള്ള സമഗ്രമായ പ്രോജക്ടാണ്.

 

“കൊച്ചിയിലെ കായൽപ്പരപ്പുകളെ ഏറ്റവും ഫലപ്രദമായി നമ്മൾ ഉപയോഗിക്കാൻ പോവുകയാണ്. ജർമ്മൻ സാമ്പത്തിക ഏജൻസിയായ കെ.എഫ്.ഡബ്ലിയു പദ്ധതിയിൽ അതീവ തൽപരരാണ്. 80% തുകയും വളരെ ഉദാരമായ വ്യവസ്ഥകളോടെയാണ് അവർ തരുന്നത്. വിശാലകൊച്ചിയിലെ ജനജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയു ഈ പദ്ധതി നഗരത്തിന്റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുകയും  ചെയ്യും.” അദ്ദേഹം പറഞ്ഞു.

 

സുരക്ഷിതമായ ആധുനിക ബോട്ടുകളാണ്ക  പദ്ധതിയിലെ പ്രധാന ഘടകം. വൈഫൈ ഉള്ള ഏസി ബോട്ടുകളാണിവ . ഗ്ലാസ്സ് റീ ഇൻഫോഴ്‌സ്ഡ് (GRP) പ്ലാസ്റ്റിക്കിൽ നിർമ്മിച്ച രണ്ട്തരം ബോട്ടുകള്‍ പദ്ധതിയുടെ വിശദമായ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട്  തയ്യാറാക്കിയ അർബൻ മാസ് ട്രാൻസിറ്റ് കമ്പനി ലിമിറ്റഡ് (UMTC)  നിർദ്ദേശിച്ചിട്ടുണ്ട്. 50 ഉം 100 ഉം യാത്രക്കാരെ വീതം വഹിക്കാവുന്ന  ബോട്ടുകളാണിവ . ഇത്തരം ബോട്ടുകള്‍ക്ക്ഡീസലിലും വൈദ്യുതിയിലും ഓടു ഹൈബ്രിഡ് പ്രൊപ്പൽഷൻ സിസ്റ്റമാണ് ഉണ്ടാവുക. വേഗത ശരാശരി മണിക്കൂറിൽ എട്ട് നോട്ടിക്കല്‍  മൈൽ. 12 നോട്ടിക്കല്‍  മൈൽ സ്പീഡിൽ വരെ ഓടിക്കാനാവും.

ബോട്ട് ജെട്ടികളുടെ  വികസനത്തിന് പുറമെ ജട്ടികളെ  ബസ്, മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കു റോഡുകളുടെ നിർമ്മാണം ആധുനീകരണം തുടങ്ങിയവയും പദ്ധതിയിൽപ്പെടുന്നു.

പ്രധാന ജട്ടികളുടെയും  ബസ് സ്റ്റേഷനുകളുടേയും പരിസരത്ത് കച്ചവട കേന്ദ്രങ്ങൾ വികസിപ്പിക്കും. പരമാവധി ഒരേക്കറാണ് ഇതിനായി നീക്കി വയ്ക്കുക. വൈഫൈ സംവിധാനമുള്ള വിനോദകേന്ദ്രങ്ങളും ഉണ്ടാകും. ബോട്ടുജെട്ടികളോട്  ചേർുള്ള പ്രദേശങ്ങളുടെ ടൂറിസം വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍  16 ബോട്ടുജെട്ടികള്‍  വികസിപ്പിക്കും. 38ജെട്ടികളാണ് മൊത്തം ഉണ്ടാവുക.

മഴക്കാലങ്ങളിലും വേലിയേറ്റ സമയത്തും യാത്രക്കാർക്ക് അസൗകര്യങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയ ഫ്ലോയിംഗ് ജെട്ടികളാണ്  ഒരുക്കുന്നത്. തേവരയിലും പിഴലയിലും ബോട്ട്  യാർഡുകളും സ്ഥാപിക്കും.

 

മെട്രോ, ബോട്ടുകള്‍ , ഫീഡർ ബസുകൾ തുടങ്ങിയവയ്ക്ക് ഒരു പ്രീപെയ്ഡ് ടിക്കറ്റ് കാർഡ് ആണ് ഉണ്ടാവുക.

2019 ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ആദ്യ രണ്ട് ഘ’ങ്ങളിലായി 16 റൂട്ടുകള്‍ വികസിപ്പിക്കും.

കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം കൊച്ചി മെട്രോ റയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

 

Be Sociable, Share!