training-const
കൊച്ചി മെട്രോയിലെ വിവിധ സേവനമേഖലകളിലെ തസ്തികകളിലേക്ക് കുടുംബശ്രീ അനുയോജ്യരായ അംഗങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഹൗസ് കീപ്പിങ്, ഗാർഡനിങ്, ടിക്കറ്റിങ്, കസ്റ്റമർ റിലേഷൻസ് മുതലായ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബർ 30 വരെയുള്ള കാലയളവിൽ കുറഞ്ഞത് ആറുമാസമെങ്കിലും കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ള വനിതകൾക്കാണ് അപേക്ഷകൾ സമർപ്പിക്കാൻ അർഹരായിട്ടുള്ളത്. 
 
മെട്രോ പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ആയിരക്കണക്കിനു വനിതകൾക്ക് കുടുംബശ്രീ മുഖാന്തരം തൊഴിൽ നൽകാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഡിസംബർ പതിനൊന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീൽ, കെഎംആർഎൽ മാനേജിംഗ് ഡയറക്റ്റർ ഏലിയാസ് ജോർജ്ജ് ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തിൽ   മെട്രോ സ്‌റ്റേഷനുകളുടെ നടത്തിപ്പിനായുള്ള ധാരണാപത്രത്തിൽ കെഎംആർഎലും കുടുംബശ്രീയും  ഒപ്പു വച്ചത്.  ഡിഎംആർ സി പ്രിൻസിപ്പൽ അഡ്വൈസർ ഇ ശ്രീധരൻ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
dc-Cover-rclkd1g2l5eg3kpchqk53h0dr1-20160604015548.Medi
 
മെട്രോ പ്രവർത്തിച്ചു തുടങ്ങുന്നതോടെ ലോകത്ത് ഏറ്റവും കൂടുതൽ വനിതകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന  മെട്രോ സംവിധാനമായി കൊച്ചി മെട്രോ മാറും.കേവലം  മെട്രോ റെയിൽ സേവനങ്ങൾ ഒരുക്കുന്നതിനേക്കാൾ പാർശ്വവത്കൃതരായ ജനസമൂഹത്തേയും പുരോഗതിയുടെ ഗുണഭോക്താക്കളാക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് കെഎംആർഎൽ കുടുംബശ്രീയുമായി സഹകരിക്കുന്നത്. 
 
സ്ത്രീകൾക്കു പുറമെ ഭിന്നലിംഗക്കാർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ കെഎംആർഎലിന്റെ പരിഗണനയിലുണ്ട്. കേരളത്തിൽ ആദ്യമായാണ് സർക്കാർ സംവിധാനത്തിൽ ഭിന്നലിംഗക്കാർക്കു തൊഴിൽ നൽകുന്ന ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. ചുരുക്കത്തിൽ മെട്രോ ഓടിത്തുടങ്ങുന്നതോടെ സമഗ്രഗതാഗസംവിധാനത്തോടൊപ്പം  നാനാതുറയിൽപ്പെട്ട ജനങ്ങളുടെ ജീവിത സ്വപ്‌നങ്ങളുമാണ് സാക്ഷാത്കരിക്കുന്നത്.
Be Sociable, Share!