കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന്(കെഎംആര്‍എല്‍) നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത പൊതുഗതാഗത സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പെന്ന് വാട്ടര്‍ മെട്രോയെ വിശേഷിപ്പിക്കാം. കേവലം ജലയാത്ര ഒരുക്കുന്നതിലുപരിയായി ബോട്ടു ജെട്ടികളിലേക്കുള്ള അടിസ്ഥാന സൗകര്യമടക്കം വിപുലീകരിക്കാന്‍ വാട്ടര്‍ മെട്രോ സഹായകമാകും. കൊച്ചി നഗരത്തിന്റെ പരിധിയില്‍ തന്നെയുള്ള ദ്വീപുകള്‍ക്കിടയിലെ ഗതാഗത സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുന്നതിന് വാട്ടര്‍ മെട്രോ അവസരം സൃഷ്ടിക്കും. സിസി ടിവി കാമറ അടക്കമുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കും വാട്ടര്‍ മെട്രോ പദ്ധതി കെഎംആര്‍എല്‍ നടപ്പിലാക്കുക. 2017ജനുവരിയോടെ വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉപദേശകസമിതി […]
Category: Editorial

കൊച്ചി മെട്രോ, വാട്ടർ മെട്രോ, സ്മാർട് സിറ്റി…മുന്നേറാം, അവസരങ്ങൾക്കൊപ്പം
കാറിനെക്കാൾ വേഗത്തിലെത്താൻ കഴിയുന്ന, അതേ നിലവാരമുള്ള പൊതു ഗതാഗത സംവിധാനം, സന്തോഷകരമായ ജീവിതത്തിനുവേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും – വിദേശ രാജ്യങ്ങളിൽ ഇത്തരം സൗകര്യങ്ങൾ കണ്ടും കേട്ടും അറിവുള്ള മലയാളിക്കു സ്വന്തം നാട്ടിൽ ഇത്തരമൊരു ജീവിതം എന്നെങ്കിലും സ്വപ്നം കാണാൻ കഴിഞ്ഞിട്ടുണ്ടോ? ഇതാ, ആ അവസരം നമ്മുടെ കേരളത്തിലും വന്നിരിക്കുന്നു. കാര്യക്ഷമവും കൃത്യതയുള്ളതുമായ പൊതു ഗതാഗതം– കരയിലും വെള്ളത്തിലും മെട്രോ റെയിലിലും. നഗരത്തിന്റെ കുറച്ചു ഭാഗത്തെങ്കിലും ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ. ചുരുക്കം പേർക്കുമാത്രമായി ഒതുങ്ങുന്നതല്ല ഇതൊന്നും, […]